രാജമൗലി ചിത്രം ‘ആർ.ആർ.ആർ’ദക്ഷിണ കൊറിയയിലും ശ്രദ്ധ നേടുന്നു. ദക്ഷിണ കൊറിയയിലെ നെറ്റ്ഫ്ലിക്സ് ട്രെന്റിങ്ങിലാണ് ചിത്രം രണ്ടാമത് എത്തിയിരിക്കുന്നത്. ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
കൊറിയൻ ബാന്റായ ബി.ടി.എസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ ‘നാട്ടു നാട്ടു’ വിലെ കുറച്ച് വരികൾ ആലപിച്ചിരുന്നു. ‘നാട്ടു നാട്ടു’ പ്ലേ ചെയ്തുകൊണ്ട് ചെറുതായി ചുവടുവെക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ബി.ടി.എസ് ആരാധകർ ഗാനം ഏറ്റെടുക്കുകയും ‘നാട്ടു നാട്ടു’ ട്വിറ്ററിൽ ട്രെന്റാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ‘ആർ.ആർ.ആർ’ ട്രെന്റിങ്ങിൽ ഇടം നേടുന്നത്. ജങ്കൂക്കിന് ‘ആർ.ആർ.ആർ’ ടീം ട്വിറ്ററിലൂടെ നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 12-നാണ് ഓസ്കാർ പ്രഖ്യാപനം. ‘നാട്ടു നാട്ടു’ എന്ന ഗാനം സംഗീത സംവിധായകൻ കീരവാണിയുടെ നേതൃത്വത്തിൽ ഓസ്കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്.