ശിവഗിരിമഠത്തിൽ നിന്നുപുറപ്പെട്ട ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം സ്വീകരണം നൽകി

ഫോട്ടോ:ശിവഗിരിമഠത്തിൽ നിന്നുപുറപ്പെട്ട ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക്
വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ ഭൂതങ്കേരി ശ്രീധർമശാസ്ത്ര ക്ഷേത്രാങ്കണത്തിൽ യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ്റെ നേതൃത്വത്തിൽ വരവേൽപ് നൽകുന്നു

Advertisements

തലയോലപ്പറമ്പ്:
ശിവഗിരിമഠത്തിൽ നിന്നുപുറപ്പെട്ട ദിവ്യജ്യോതി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക്
വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ
ഇളങ്കാവ് ജംഗ്ഷനിൽ സ്വീകരണം നൽകി.
വടകരയിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാരയജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനാണ് ദിവ്യജ്യോതിയെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദസ്വാമികൾ പകർന്നു നൽകിയ ദിവ്യജ്യോതി ഇളങ്കാവിൽ വച്ച് തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി.പ്രകാശൻ ഏറ്റുവാങ്ങി. യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികൾ ഭദ്രദീപ പ്രകാശനം നടത്തി.
തുടർന്ന് രഥഘോഷയാത്രയെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇളങ്കാവ് ജംഗ്ഷനിൽ നിന്നും ഭൂതങ്കേരി ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിലേക്കാനയിച്ചു.
ഇളങ്കാവിൽ നൽകിയ സ്വീകരണത്തിന് യോഗം സെക്രട്ടറി എൻ .ആർ.മനോജ്,
പ്രസിഡൻ്റ് എം.എസ് .സനൽകുമാർ ,എം.കെ.പങ്കജൻ, കെ.ആർ.പ്രവീൺ, ഷീബ അജയൻ, ബിന്ദു മധു, ശ്രീപു അജയ്, കെ.ആർ.ചക്രപാണി
നേതൃത്വം നൽകി.

Hot Topics

Related Articles