ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ കൃത്യതയെ ചോദ്യം ചെയ്ത് സാങ്കേതിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ സാം പിത്രോദ. ഇവിഎമ്മുകളെ കുറിച്ചുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിപാറ്റിലെ നിലവിലെ സിസ്റ്റം മാറ്റുന്നതിന് സുപ്രീം കോടതി മുന്‍ ജഡ്ജി മഥന്‍ ലോകുര്‍ അധ്യക്ഷനായ എന്‍ജിഒയ്ക്ക് സാം പിത്രോദ ശുപാര്‍ശകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നല്‍കിയിരുന്നു. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളില്‍ ‘ദ സിറ്റിസണ്‍സ് കമ്മിഷന്‍ ഓണ്‍ ഇലക്ഷന്‍സ്’ എന്ന എന്‍ജിഒ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ നിലവിലെ വിവിപാറ്റ് ഘടന മാറ്റി അവ വോട്ടര്‍ വെരിഫൈഡ് ആക്കുകയെന്നതാണ്. ഈ റിപ്പോര്‍ട്ടിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാന്‍. അത് നടക്കുന്നില്ലെന്നു കണ്ടതോടെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും സാം പിത്രോദ പറഞ്ഞു.
ബിജെപി 2024 ലെ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കടക്കുമോ എന്ന ചോദ്യത്തിന് സാധ്യയതുണ്ടെന്നാണ് സാം പിത്രോദ മറുപടി പറഞ്ഞത്. ”കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നതിലൂടെ അവര്‍ കരുതുന്നത് അവര്‍ക്കത് ചെയ്യാന്‍ കഴിയുമെന്നാണ്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇവിഎം ശരിയാക്കണം. ഇവിഎം ശരിയാക്കിയില്ലെങ്കില്‍ 400 സീറ്റ് എന്നത് ശരിയാകാം. ഇവിഎം ശരിയാണെങ്കില്‍ 400 യാഥാര്‍ത്ഥ്യമാകില്ല,” സാം പിത്രോദ പിടിഐയോട് പറഞ്ഞു. ഇവിഎമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നത്. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുമെന്ന ആശങ്കകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്.