സഞ്ജു , കെട്ടുകഥകളെ യഥാർഥ്യമാക്കാൻ വന്ന റോക്കി ഭായ്ക്കൂ ഇപ്പോൾ നിങ്ങളുടെ മുഖമാണ് ….! സനൽകുമാർ പത്മനാഭൻ എഴുതുന്നു

സഞ്ജു ഭായ്

Advertisements
സനൽകുമാർ പത്മനാഭൻ

2003 ക്രിക്കറ്റ് ലോകകപ്പ് സ്പെഷ്യൽ പതിപ്പിൽ മാതൃഭൂമി സ്പോർട്സ് മാസികയിലൊരു നോവൽ ഉണ്ടായിരുന്നു “അവസാനത്തെ ഓവർ”  എന്ന പേരിൽ ….


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറത്തെ ഒരു സാധാരണ മീൻ കച്ചവടക്കാരന്റെ മകൻ അജ്മൽ എന്ന അസാധ്യ പ്രതിഭാശാലിയായ ഒരു ബാറ്റ്സ്മാൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നതും , ടീമിലെ ഇന്റെണൽ പൊളിറ്റിക്സ് മൂലം അയാൾക്ക് കളിക്കാനവസരം ലഭിക്കാത്തതും , സഹ കളിക്കാർക്ക് വെള്ളം കൊണ്ട് കൊടുക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങാൻ വിധിക്കപ്പെട്ട അയാൾക്കു അവസാനം ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുവാൻ സാഹചര്യമൊരുങ്ങുകയും അയാൾ കിട്ടിയ അവസരം മുതലാക്കി നന്നായി കളിച്ചു അവസാന ഓവറിൽ സിക്സറോടെ ഇന്ത്യയെ ജയിപ്പിക്കുന്നതുമായ കഥ പറഞ്ഞ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ കൂടെ നടത്തിയൊരു ഒന്നൊന്നര നോവൽ ……

ഇരുപതോളം വർഷങ്ങൾക്ക് മുൻപ് വായിച്ച നോവലിന്റെ വായനാനുഭവങ്ങളിലേക്കു എന്റെ  ഓർമകളെ ഒരു തിരുവനന്തപുരംകാരൻ കൂട്ടികൊണ്ട് പോയൊരു ദിനമാണ് കഴിഞ്ഞു പോയത്……

പല ടൂർണമെന്റുകളിലും ടീം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഫൈനൽ സ്ക്വാഡിൽ ഉൾപെടാനാകാതെ, ഒരു കളി പോലും കളിക്കാനാകാതെ അടുത്ത ടൂർണമെന്റിൽ നിന്നും താൻ ഒഴിവാക്കപ്പെടുന്നത് കണ്ടു നിന്നൊരു ബാറ്റസ്മാൻ സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുകയാണ്…

ഓരോ കളിയും അവസാന അവസരം എന്ന രീതിയിൽ കാണുന്ന അയാൾക്ക് ആദ്യ കളിയിൽ  ടീമിലു ണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാത്തതിനാൽ രണ്ടാം മത്സരത്തിലെ ബാറ്റ് ചെയ്യാൻ ലഭിച്ച അവസരം അതീവ നിർണായകം ആയിരുന്നു താനും…

അപ്പോഴാണ് അയാളുടെ 39 പന്തുകളിൽ നിന്നുമുള്ള 43 റൺസ് എന്ന മാച്ച് വിന്നിംഗ് ഇണിങ്സ് വരുന്നത് …..

162 റൻസ് ചെയ്സ് ചെയ്യുമ്പോൾ 97 റൻസിനിടെ പ്രമുഖന്മാരായ ഗില്ലും , ദവാനും, ഇഷാനും , രാഹുലും പവലിയനിൽ തിരിച്ചെത്തിയ കളിയിൽ ഇന്ത്യയെ തോറ്റു പോകാതെ താങ്ങി നിർത്തിയൊരു കിടിലൻ ഇനിങ്സ്……
പ്രിയ സഞ്ജു …..
കെട്ടുകഥകളെ യഥാർഥ്യമാക്കാൻ വന്ന റോക്കി ഭായ്ക്കൂ ഇപ്പോൾ നിങ്ങളുടെ മുഖമാണ് ….

Hot Topics

Related Articles