സഞ്ജുവിന്റെ കാൽമുട്ടിന് പരിക്ക് ; ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരം നഷ്ടമായേക്കും

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് രണ്ടാം മത്സരം നഷ്ടമാകുമെന്ന് സൂചന. എന്നാൽ ഫീല്‍ഡിംഗിനിടെ താരത്തിന്‍റെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.‌

Advertisements

രണ്ടാം മത്സരത്തിനായി പൂണെയിലേക്ക് പോയ ടീമിനൊപ്പം ചേരാതെ, തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി സഞ്ജു മുംബൈയില്‍ തുടരുകയാണ്. രണ്ടാം ട്വന്‍റി-20-യില്‍ സഞ്ജുവിന് പകരമായി രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിനിടെയാണ് താരത്തിന് പരിക്കേറ്റത്. 13-ാം ഓവറില്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായി, കാല്‍ ഔട്ട്ഫീല്‍ഡില്‍ ഉരഞ്ഞാണ് സഞ്ജുവിന് പരിക്കേറ്റത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.