സഞ്ജു സാംസണെ കൈവിടരുത് ; അവന് ഇനിയും അവസരങ്ങൾ നൽകണം ; സഞ്‌ജുവിന് വേണ്ടി വാദിച്ച് ആകാശ് ചോപ്ര

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ  മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്‌ജു സാംസണെ ഒഴിവാക്കരുതെന്ന് ആകാശ് ചോപ്ര. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സഞ്‌ജുവിന് ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സഞ്‌ജുവിന് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

Advertisements

‘ഓപ്പണര്‍ റോളില്‍ ഇഷാന്‍ കിഷന്‍റെ പ്രകടനം നമ്മള്‍ കണ്ടതാണ്. അവിടെ, അയാള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. മധ്യനിരയില്‍ അവന്‍റെ പ്രകടനം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല.
സഞ്ജുവിന്‍റെ കാര്യവും ഇത് തന്നെയാണ്. കഴിഞ്ഞ മത്സരത്തില്‍ അവന് മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഈ സാഹചര്യത്തില്‍ അവനെ ഉപേക്ഷിക്കാതെ ഇന്നും ടീമില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്’ – ആകാശ് ചോപ്ര പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ സഞ്‌ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍, വിന്‍ഡീസ് പര്യടനത്തില്‍ ആദ്യമായി അവസരം ലഭിച്ചപ്പോള്‍ മികവ് കാട്ടാന്‍ താരത്തിനായില്ല. മത്സരത്തില്‍, മൂന്നാമനായി ക്രീസിലെത്തിയ സഞ്‌ജു സാംസണ്‍ 19 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു നേടിയത്.

Hot Topics

Related Articles