സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയം; ഗോവയെ തകർത്ത് കേരളക്കുതിപ്പ്

ഭൂവനേശ്വർ: സന്തോഷ് ട്രോഫി ഫുഡ്‌ബോളിൽ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗോവയെ തകർത്ത് കേരളം. രണ്ടിനെതിരെ മൂന്നു ഗോളിനാണ് കേരളം ഗോവയെ തകർത്ത് തരിപ്പണമാക്കിയത്. ഇതോടെ ഫൈനൽ റൗണ്ടിലെ ഗ്രൂപ്പിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി.

Advertisements

ഗോവയ്‌ക്കെതിരെ ഭൂനനേശ്വറിലെ ക്യാപ്റ്റിൽ ഫുട്‌ബോൾ അരീനയിൽ കളിക്കാനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. 26 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ഗിൽബെർട്ടാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 57 ആം മിനിറ്റിൽ റിസ്വാനിൽ രണ്ടാം ഗോൾ നേടി ലീഡ് നൽകി കേരളത്തിന്. 60 ആം മിനിറ്റിലും, 73 ആം മിനിറ്റിൽ ഫഹീസ് നേടിയ ഇരട്ട ഗോളിലൂടെ അവസാന നിമിഷം ഗോവ സമനില പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, വിജയം മാത്രം ലക്ഷ്യമിട്ട് കൈ മെയ് മറന്നായിരുന്നു കേരളത്തിന്റെ പോരാട്ടം. ഇൻജ്വറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഇതിന് ലക്ഷ്യം കാണുകയും ചെയ്തു. ആസിഫിന്റെ ഗോളിലൂടെ കേരളം വിജയം പിടിച്ചു. ഇതോടെ ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിൽ മൂന്നു പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. ഫെബ്രുവരി 12 ന് കർണ്ണാടകത്തിന് എതിരെയും, 14 ന് മഹാരാഷ്ട്രയ്‌ക്കെതിരെയും, 17 ന് ഒഡീഷയ്ക്കും 19 ന് പഞ്ചാബിനും എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ.

Hot Topics

Related Articles