അമലഗിരി റെസിഡന്റ്‌സ് അസോസിയേഷൻ പുതുവത്സരാഘോഷം സാരംഗി 2023

അമലഗിരി:റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സാരംഗി 2023 മഹാത്മാഗാന്ധി സർവകലാശാല പ്രൊ.വൈസ് ചാൻസലർ പ്രൊഫ.ഡോ. സി. ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ടി. വി. സോണിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സമൂഹത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച പത്ത് മുതിർന്ന പൗരന്മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അവാർഡുകൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാന്നാനം കെ. ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി ക്രിസ്മസ് പുതുവത്സര സന്ദേശം നടത്തി. ഗ്രാമ പഞ്ചായത്തംഗം ഹരി പ്രകാശ്, ഫാ. ജോൺസൺ പുത്തൻപറമ്പിൽ, ഡോ. സിബു ചിത്രൻ, ഷീലാ ജോസ്, ലീനസ് ബേബി, ഡോ. അനു വർഗീസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാസന്ധ്യ, സ്നേഹവിരുന്ന് നടത്തി

Hot Topics

Related Articles