പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനെ തുടർന്ന് പുതുപ്പള്ളി വെറ്ററിനറി ആശുപ്രതിയിലെ താൽക്കാലിക ജീവനക്കാരിയായ സതിയമ്മയെ ജോലിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് മൃഗാശുപത്രിക്കു മുൻപിൽ സനിയമ്മ ഉപരോധം നടത്തി. സതിയമ്മയ്ക്കു പിന്തുണ നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ അടക്കമുള്ളവർ സ്ഥലത്തെത്തി. സതിയമ്മയെ തിരിച്ചെടുക്കും വരെ കോൺഗ്രസ് സമരം ചെയ്യുമെന്നും, കോൺഗ്രസ് വഴിയിൽ സതിയമ്മയെ ഉപേക്ഷിക്കില്ലെന്നും വി.ഡി. സതീഷ്നു വ്യക്തമാക്കി.
അതേ സമയം, ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല താത്കാലിക ജോലിക്കാരിയായ സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തതെന്നും, ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കുമെന്നും, അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ സ്വദേശിയാണ് സതിയമ്മ, ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനൽ പ്രതികരണം തേടിയപ്പോഴാണ് ഉമ്മൻ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സംസാരിച്ചത്. അതിൽ ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് നൽകുമെന്നും പറഞ്ഞിരുന്നു.
ഞായറാഴ്ച ചാനൽ ഇത് സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദ്ദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു.