നിർമ്മാണം തുടങ്ങിയിട്ട് 10 വർഷം; ഈ മദ്ധ്യ വേനൽ അവധിക്ക് സയൻസ് സെൻ്റർ തുറക്കുമെന്ന വാക്കും ജലരേഖയായി

കുറവിലങ്ങാട്: നിർമ്മാണം തുടങ്ങി 10 വർഷം കഴിഞ്ഞ സയൻസ് സിറ്റി, ഈ വർഷത്തെ മധ്യവേനൽ അവധിക്കാലത്ത് സയൻസ് സിറ്റിയിലെ സയൻസ് സെന്റർ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. സയൻസ് സിറ്റിയിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർ‌ത്തിയാക്കുമെന്നും തുടർന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കി തുറക്കുമെന്നും ആയിരുന്നു ഉറപ്പ്. പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം പോലും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ടാറിങ്ങിനു പകരമായി ടൈലുകൾ സ്ഥാപിക്കുകയാണ്. ഒരുമാസത്തെ സമയമാണ് പൊതുമരാമത്ത് വകുപ്പിനു നൽകിയത്. 2 കിലോമീറ്ററോളം വരുന്ന റോഡ് നവീകരണം നടത്തുന്നതിനായി 3.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാൽ പരിശോധനകളും ഉദ്യോഗസ്ഥ സന്ദർശനവും നടന്നതല്ലാതെ റോഡ് നവീകരണം ആരംഭിച്ചിട്ടില്ല.

സയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സയൻസ് സിറ്റിയുടെ പരിസര പ്രദേശങ്ങളുടെ ശുചീകരണം നടക്കുന്നുണ്ട്. ഇതിനായി താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുദ്ധജല സൗകര്യവും വൈദ്യുതിയും താമസിയാതെ ഉറപ്പാക്കും. സയൻസ് സെന്ററിലെത്തുന്നവർക്ക് മതിയായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നു നൽകുകയാണ് ലക്ഷ്യം.വർഷങ്ങളായി നിലച്ചു കിടക്കുന്ന സബ് സ്റ്റേഷൻ ചാർജ് ചെയ്യുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഗവേഷണ സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ഉറപ്പാക്കും. ഇതിനുള്ള ഇൻക്യുബേഷൻ സെന്ററുകൾ പൂർത്തിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

40,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടസമുച്ചയത്തിലാണ് സയൻസ് സെന്റർ… വിവിധ ശാസ്ത്ര തത്വങ്ങളെ കളികളിലൂടെയും ഉല്ലാസത്തിലൂടെയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിങ് ടെക്നോളജി, ത്രിഡി തിയറ്റർ എന്നിവ സയൻസ് സെന്റർ പ്രവർത്തിക്കുന്നതോടെ പ്രവർത്തനമാരംഭിക്കും.. സയൻസ് സിറ്റിയിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കൂറ്റൻ ജലസംഭരണിയുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് ഈ ജലസംഭരണി. സംഭരണിയുടെ മുകളിൽ പരിസരമാകെ വീക്ഷിക്കുന്നതിനുള്ള ഒബ്‌സർവേറ്ററി ഉണ്ടാകും. ജലസംഭരണിയുടെ താഴ്ഭാഗത്ത് വൃത്താകൃതിയിൽ തയ്യാറാകുന്നത് ഭക്ഷണശാലയാണ്. 50 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും.

Hot Topics

Related Articles