ആലാംപള്ളി പിവിഎസ്ജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം നടത്തി; നേതൃത്വം നല്‍കി ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി

പുതുപ്പള്ളി: ആലാംപള്ളി പിവിഎസ്ജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശാസ്ത്ര ദിനാഘോഷം നടത്തി. പ്രാചീന ഭാരതത്തിലെ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ , ലഘു പരീക്ഷണങ്ങള്‍, ക്വിസ് മത്സരം എന്നിവ സ്‌കൂളില്‍ സംഘടിപ്പിച്ചു.

Advertisements

പഠന ക്ലാസില്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് മായ എസ് നായര്‍ അദ്ധ്യക്ഷയായി. ശാസ്ത്ര അദ്ധ്യാപകരായ വി ബി ശ്രീജ മോള്‍ , കെ വി സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി തങ്കച്ചന്‍ , ജില്ലാ ഭാരവാഹികളായ ശശികുമാര്‍ , രവീന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Hot Topics

Related Articles