കാംപസുകളെ അരാഷ്ട്രീയവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കും : യങ് ഡെമോക്രാറ്റ്സ്

കാംപസുകളെ അരാഷ്ട്രീയ വൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കുമെന്ന് യങ് ഡെമോക്രാറ്റ്സ്. ഗവർണർമാരെ ഉപയോഗിച്ച് കാംപസുകളിൽ അരാഷ്ട്രീയവൽക്കരണം അടിച്ചേൽപ്പിച്ചുകൊണ്ട് സമ്പൂർണ്ണ മത രാഷ്ട്രം സ്ഥാപിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നടത്തിയ പ്രസ്താവന. സ്വതന്ത്ര ചിന്തയും ഉയർന്ന രാഷ്ട്രീയ ബോധവുമാണ് ജനാധിപത്യത്തെ നിലനിർത്തുന്നത്. കലാലയ രാഷ്ട്രീയം കാംപസുകളുടെ പവിത്രത തകർക്കുമെന്ന തരത്തിലുള്ള ഗവർണറുടെ വാദം അപഹാസ്യമാണ്. ഫാഷിസ്റ്റ് വാഴ്ച്ചയ്ക്ക് സംസ്ഥാനങ്ങളുടെ ഫെഡറലിസത്തെ തകർക്കാൻ നിയോഗിക്കപ്പെട്ടവർ വിദ്യാർത്ഥി രാഷ്ട്രീയത്തിന് മേൽ കുതിര കയറുന്നതിന്റെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles