സെക്യൂരിറ്റി ജീവനക്കാർക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തണം

കോട്ടയം : സെക്യൂരിറ്റി, ഹോംനേഴ്സ് മേഖലയിലെ ജീവനക്കാർക്ക് ഈ വെള്ളിയാഴ്ച നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സംവിധാനം ഏർപ്പെടുത്തണമെന്ന് സെക്യൂരിറ്റി ആൻഡ് ഹോം നേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് സമ്പ്രദായം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈയൊരു ആവശ്യം ഉന്നയിക്കുന്നത്. വോട്ടവകാശമുള്ള ബൂത്തിൽ നിന്നും വിദൂര സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ള സെക്യൂരിറ്റി , ഹോംനേഴ്സ് ജീവനക്കാർക്ക് മുൻകാലങ്ങളിൽ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എൽദോ പൂവത്തിങ്കൽ പറഞ്ഞു.

Hot Topics

Related Articles