കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കുറ്റിയക്കുന്ന് , എരുമപ്പെട്ടി ട്രാൻസ് ഫോമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ  ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ കാക്കത്തോട്, കള്ളടുംപോയ്ക എന്നിഭാഗങ്ങളിൽ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലുമിനിയം ട്രാൻസ്‌ഫോർമറിൽ 10 മുതൽ 5 വരെ  വൈദ്യുതി മുടങ്ങുംപുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവിനല്ലൂർ കൊച്ചക്കാല ,ഉദിക്കാമല, പുതുപ്പള്ളി പള്ളി, ചാലുങ്കൽ പടി, വെട്ടത്തുകവല എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles