മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂരിൽ മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പുതിയതെരു നിത്യാനന്ദ ഭവൻ ഇംഗ്ലീ മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ്  ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയോടെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടികളെ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. ക്ലാസിലെ ഒരു കുട്ടിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് മറ്റു കുട്ടികളും കഴിച്ചത്. ആശുപത്രിയിലുളള കുട്ടികൾ സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത്‌ വിവാഹവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നൂറ്റിമുപ്പതോളം പേർ ചികിത്സ തേടിയിരുന്നു. വിവാഹവീട്ടിൽ ഉപയോഗിച്ച വെളളമാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാമെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാഹ വീട്ടിലെ ജല പരിശോധന നടത്തിയപ്പോഴാണ് വീടിനു സമീപത്തുളള ഏറെക്കാലമായി ഉപയോഗിക്കാത്ത കിണറിൽ നിന്നാണ് വിവാഹസദ്യയൊരുക്കുന്നതിനും മറ്റുമായി മോട്ടോർ പമ്പുപയോഗിച്ചു വെളളം ശേഖരിച്ചതെന്നു വ്യക്തമായത്. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു നഴ്‌സ് മരിച്ചതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിലും വ്യാപകമായി പരിശോധന ആരോഗ്യവിഭാഗം നടത്തിയിരുന്നു. 58 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കളും ഇറച്ചിയും പിടികൂടിയത്.

Hot Topics

Related Articles