ജോലികഴിഞ്ഞ് തിരികെ പോകുകയായിരുന്ന നാഗാലാൻ സ്വദേശിക്ക് നേരെ ലൈംഗിക അതിക്രമം ; തുമ്പയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: തുമ്പയിൽ അന്യസംസ്ഥാന യുവതിക്ക് നേരെ ലൈംഗിക അതിക്രമം. നാഗാലാന്‍റ് സ്വദേശിനിയെ ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷിനെ (26) തുമ്പ പോലീസ് പിടികൂടി.

തുമ്പയിലെ ഒരു സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജോലി ചെയ്യുന്ന യുവതി രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു  ആക്രമണം. നടന്നു പോവുകയായിരുന്നു യുവതിയെ ബൈക്കിൽ എത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി. ഇതോടെ ഇയാള്‍ ബൈക്ക് ഓടിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെയും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Hot Topics

Related Articles