3 പേരെ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചു

തൃശൂര്‍: ശക്തന്‍ സ്റ്റാന്റില്‍ മദ്യപാനി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്. നടത്തറ സ്വദേശി നിധിന്‍, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ഫ്‌ളക്‌സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഹരി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

Advertisements

Hot Topics

Related Articles