ഇന്ത്യൻ ക്രിക്കറ്റ് താരം ഷമിയെ ക്രിമിനലും പെണ്ണുപിടിയനുമായി ചിത്രീകരിച്ച് മുൻ ഭാര്യ ; സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമാകുന്നു

ന്യൂഡല്‍ഹി: തന്റെ മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചര്‍ച്ചയാവുന്നു.ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ലീഗ് റൗണ്ട് മത്സരത്തില്‍ ജയം നേടിയതിന് പിന്നാലെയാണ് പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.

കളിയില്‍ പാകിസ്താനെതിരെ വിജയറണ്‍ കുറിച്ചശേഷം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് കുറിപ്പുള്ളത്. ‘അഭിനന്ദനങ്ങള്‍. അവിസ്മരണീയമായ ജയമാണിത്. രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നമ്മുടെ കടുവകള്‍ക്ക് നന്ദി. ഇത് സംഭവിക്കേണ്ടതു തന്നെയായിരുന്നു. രാജ്യത്തിന്റെ യശസ്സും അഭിമാനവും സത്യസന്ധരായ രാജ്യസ്നേഹികളാലാണ് സംരക്ഷിക്കപ്പെടുക. അല്ലാതെ ക്രിമിനലുകളാലും പെണ്ണുപിടിയന്മാരാലും അല്ല.’ -ഹസിന്‍ ജഹാന്‍ കുറിച്ചതിങ്ങനെ.

Hot Topics

Related Articles