ദുബായ് : ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശി കഫ്തീരിയ ജീവനകാരന് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര ചാലപ്പടിക്കല്‍ നഫാദ് ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Advertisements

