നിങ്ങളുടെ കത്തിയുടെ മൂർച്ച കൂട്ടൂ; ഹിന്ദുക്കൾക്ക് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഉപദേശം

തിരുവനന്തപുരം: തങ്ങളെയും അവരുടെ അന്തസ്സിനെയും ആക്രമിക്കുന്നവരോട് പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും ഭോപ്പാൽ എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂർ. വിവാദപരവുമായ പ്രസ്‌താവനകൾക്ക് പേരുകേട്ട പാർലമെന്റംഗം, ഹിന്ദു സമൂഹത്തോട് അവരുടെ വീടുകളിലെ കത്തികളുടെ മൂർച്ചകൂട്ടി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ടെന്നാണ് എംപിയുടെ വാദം.

Advertisements

“നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികളെങ്കിലും, മൂർച്ചയുള്ളത്… എപ്പോൾ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയം പരിരക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിൽ നുഴഞ്ഞുകയറി ആക്രമിച്ചാൽ തക്കതായ മറുപടി നൽകുകയെന്നത് നമ്മുടെ അവകാശമാണ്” ഹർഷ ശിവമോഗ ഉൾപ്പെടെയുള്ള ഹിന്ദു ആക്‌ടിവിസ്‌റ്റുടെ കൊലപാതകം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ലവ് ജിഹാദ്, അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. ഒന്നും കിട്ടിയില്ലെങ്കിൽ അവർക്ക് ലവ് ജിഹാദ് മതി. സ്നേഹിച്ചാലും അവർ അതിൽ ജിഹാദ് ചെയ്യുന്നു. നമ്മളും (ഹിന്ദുക്കൾ) ദൈവത്തെ സ്നേഹിക്കുന്നുണ്ട്, ഒരു സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു” കർണാടകയിലെ ശിവമോഗയിൽ ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണ മേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെയാണ് പ്രജ്ഞാ താക്കൂർ ഇക്കാര്യം പറഞ്ഞത്.

“ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കുക, ഇല്ലെങ്കിൽ പ്രണയത്തിന്റെ യഥാർത്ഥ നിർവചനം ഇവിടെ നിലനിൽക്കില്ലെന്ന് സന്യാസി പറയുന്നു. അതുകൊണ്ട് ലൗ ജിഹാദിൽ ഉൾപ്പെട്ടവരോട് അതേ രീതിയിൽ മറുപടി പറയുക. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക, ശരിയായ മൂല്യങ്ങൾ അവരെ പഠിപ്പിക്കുക” എംപി പ്രസംഗത്തിൽ പറഞ്ഞു.

കൂടാതെ, കുട്ടികളെ മിഷനറി സ്ഥാപനങ്ങളിലേക്ക് അയക്കരുതെന്ന് മാതാപിതാക്കളോട് പ്രജ്ഞ താക്കൂർ ഉപദേശിക്കുകയും ചെയ്‌തു. “അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ വൃദ്ധ സദനത്തിലേക്കുള്ള വഴി സ്വയം തുറക്കുകയാണ്” അവർ പറഞ്ഞു. മാതാപിതാക്കളോട് വീടുകളിൽ കുട്ടികൾ കാൺകെ പൂജകൾ ചെയ്യാനും അവർ ഉപദേശിച്ചു. “നിങ്ങളുടെ കുട്ടികളെ അതിനെക്കുറിച്ച് പഠിപ്പിക്കുക, അതുവഴി കുട്ടികൾക്ക് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് അറിയാം” അവർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.