ദുബൈയില്‍ ആഢംബര നൗകയ്ക്ക് തീപീടിച്ചു; അകവും പുറവും തീപിടിച്ചു നശിച്ചു

ദുബൈ: ദുബൈയില്‍ ആഢംബര നൗകയ്ക്ക് തീപീടിച്ചു. ദുബൈ മറീന ഗേറ്റ് ബില്‍ഡിങ്ങിന് സമീപമാണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആഢംബര നൗകയുടെ അകവും പുറം ഭാഗവും തീപിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. ടൂര്‍ കമ്പനികളുടെയും സ്വകാര്യ ഉടമകളുടെയും നിരവധി ആഢംബര നൗകകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ദുബൈ മറീന. 

Hot Topics

Related Articles