ഫോണില്‍ മൂന്ന് മിസ്‌ഡ്കോള്‍ ! ഡല്‍ഹിയിൽ പ്രമുഖ അഭിഭാഷകയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 50 ലക്ഷം ; സിം സ്വാപ്പിംഗിനെതിരെ ജാഗ്രതയോടെയിരിക്കാം ; അറിയേണ്ടതെല്ലാം

ഡല്‍ഹി : ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 50 ലക്ഷം, ഫോണില്‍ മൂന്ന് മിസ്‌ഡ്കോള്‍ വന്നതിന് ശേഷം പണം നഷ്ടപ്പെടുകയായിരുന്നു.ഡല്‍ഹിയിലെ എത്തിയ പരാതികളില്‍ പറയുന്ന കാര്യങ്ങാളാണിത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിം സ്വാപ്പിംഗ് എന്ന പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നിങ്ങളുടെ സിം കാര്‍ഡിലേക്ക് തട്ടിപ്പ് സംഘം അനധികൃതമായി ആക്സസ് നേടി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പിംഗ്.

Advertisements

ഈ രീതിയില്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പ് സംഘം കൈക്കലാക്കിയാല്‍, ഫോണിലേക്ക് വരുന്ന ഒടിപി തട്ടിപ്പ് സംഘത്തിന് മനസിലാക്കാൻ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്. ഡല്‍ഹിയിലെ അഭിഭാഷകയുടെ അക്കൗണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് നഷ്ടമായത്. അഭിഭാഷക ഫോണില്‍ വന്ന ഒടിപി ആര്‍ക്കും ഷെയര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായ മൂന്ന് മിസ്‌കോള്‍ ഫോണില്‍ വന്ന ശേഷമാണ് പണം നഷ്ടമായതെന്ന് അഭിഭാഷക പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് സിം സ്വാപ്പിംഗ്?

നിങ്ങളുടെ സിമ്മിന്റെ നിയന്ത്രണം അനധികൃതമായ രീതിയില്‍ തട്ടിപ്പ് സംഘം സ്വന്തമാക്കുന്ന രീതിയാണ് സിം സ്വാപ്പിംഗ് എന്ന് പറയുന്നത്. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ സിമ്മിന്റെ നിയന്ത്രണം ലഭിച്ചാല്‍ സന്ദേശം അയക്കുകയോ വിളിക്കുകയോ ചെയ്യാം. നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തട്ടിപ്പ് സംഘത്തിനും ചെയ്യാൻ സാധിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്ബറാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് ഒടിപി ഉപയോഗിച്ച്‌ പണം തട്ടിയെടുക്കാനും ഈ സംഘത്തിന് സാധിക്കും.

തട്ടിപ്പില്‍ നിന്നും രക്ഷ നേടാൻ?

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പിനിരയാകുന്നത് തടയാം.

സംശയം തോന്നുന്ന ഒരു വ്യക്തിയെ പോലും നിങ്ങളിലേക്ക് അടുപ്പിക്കാതിരിക്കുക.

സിം ലോക്ക്ഡ് എന്ന രീതിയില്‍ എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെടുക.

സിം ലോക്ക് ചെയ്യാനുള്ള സൗകര്യം ഫോണില്‍ ലഭ്യമാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ സിം സുരക്ഷിതമാക്കാൻ സാധിക്കും.

കൃത്യമായ ഇടവേളകളില്‍ എല്ലാ പാസ്‌വേര്‍ഡുകളും മാറ്റം വരുത്തുക.

സംശയം തോന്നുന്ന രീതിയിലുള്ള എന്തെങ്കിലും ട്രാൻസാക്ഷൻ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ബാങ്കുമായി ബന്ധപ്പെടുക.

ടു ഫാക്ടര്‍ ഒതന്റിഫിക്കേഷൻ ടെക്‌നോളജി സംവിധാനം ഉപയോഗിച്ച്‌ സുരക്ഷിതമാക്കുക.

Hot Topics

Related Articles