മൂവി ഡെസ്ക്ക് : ഇരുപത്തിയൊന്നാം വയസ്സില്‍ മിഷൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ദി ഫേയ്സ് ഓഫ് ദി ഫേയ്സ്ലെസ്സ്’ (മുഖമില്ലാത്തവരുടെ മുഖം) എന്ന ചിത്രം
പ്രദര്‍ശനത്തിനൊരുങ്ങുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചലച്ചിത്ര താരം വിൻസി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. റാണി മരിയയാകുവാൻ വിൻസി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുകയാണ്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂര്‍), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാദര്‍ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രഞ്ജൻ എബ്രഹാം, ഛായാഗ്രഹണം മഹേഷ് ആനെ, തിരക്കഥ, സംഭാഷണം ജയപാല്‍ ആനന്ദ്. കൈതപ്രം ദാമോദരൻ നമ്ബൂതിരിയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ ഡിസൈനര്‍-നിമേഷ് താനൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉമേഷ് എസ് നായര്‍, എഡിറ്റിംഗ്-രഞ്ജൻ എബ്രഹാം, വസ്ത്രാലങ്കാരം- ശരണ്യ ജീബു,മേക്കപ്പ് റോണി വെള്ള തൂവല്‍, സ്റ്റില്‍സ്-ഗിരി ശങ്കര്‍, പബ്ലിസിറ്റി ഡിസൈൻ-ജയറാം, പി ആര്‍ ഒ-എ എസ് ദിനേശ്.