മാനന്തവാടി: :ഞണ്ട് പിടിക്കാനിറങ്ങിയ നാട്ടുകാർക്കും നേരെ കൂറ്റൻ രാജവെമ്പാല! വൻവിഷമുള്ള പാമ്പിനെ വനം വകുപ്പ് സംഘമാണ് പിടികൂടി സുരക്ഷിതമായി വനത്തിലേക്ക് വിട്ടയച്ചത്.പേരിയ വള്ളിത്തോട് 38-ലെ തോട്ടിലാണ് സംഭവം. നാട്ടുകാർ ഞണ്ട് പിടിക്കുന്നതിനിടെ തോട്ടിനുള്ളിൽ നിന്നും രാജവെമ്പാലയെ കണ്ടതോടെ വിവരം വനം വകുപ്പിനെ അറിയിച്ചു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ രാജഗോപാലന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് വയനാട് പാമ്പ് സംരക്ഷകൻ സുജിത്തിന്റെ സഹായത്തോടെ രാജവെമ്പാലയെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചത്.കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു എന്നതാണ് പ്രത്യേകത.
Advertisements