തലയോലപ്പറമ്പ് യൂണിയനിൽ ഓണഘോഷവും ആദരിക്കലും നടത്തി 

വൈക്കം :  എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയിനിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക്-യൂ ണിയൻ വനിതാ സംഘവും യൂണിയൻ യൂത്ത് മൂവ് മെന്റും നേതൃത്വംനൽകി.

Advertisements

യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനംചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബു മുഖ്യ പ്രസംഗവും പ്രതിഭകളെ ആദരിക്കലുംനിർവഹിച്ചു.

യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ അധ്യക്ഷത വഹിച്ചു.

ഉന്നത വിജയം കരസ്തമാക്കിയ അക്ഷര ജയകുമാർ, ആദിത്യ രമേശ്‌, അർജുൻ.സി ജയൻഎന്നീ പ്രതിഭകളെയാണ് ആദരിച്ചത്.മുതിർന്ന വനിതാസംഘംനേതാക്കളെ യൂണിയൻവനിതാ സംഘം സെക്രട്ടറി ധന്യപുരുഷോത്തമൻ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽവനിതാ സംഘം വൈസ് പ്രസിഡന്റ്‌ ബീന പ്രകാശ്,യൂത്ത് മൂവ്മെന്റ്ഭാരവാഹികളായ അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, അച്ചു ഗോപി,രാജി ദേവരാജൻ,ഓമന രാമകൃഷ്ണൻ, സലിജ അനിൽകുമാർ, വത്സi മോഹനൻ, ആശ അനീഷ്,ശ്രീകല.വിആർതുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന്പൂക്കളം ഇടിയിൽ മത്സരവും കലാ മത്സരങ്ങളും ഗുരുദേവ കൃതികളുടെ പാരായണവും, തിരുവാതിരകളിയും , ഓണ സദ്യയും ഉണ്ടായിരുന്നു. 

Hot Topics

Related Articles