ഒന്നര ലക്ഷം രൂപയോളം വിലവരുന്ന ഫോൺ ;ബുള്ളറ്റ്, മീശ;ആഡംബര ജീവിതം ;എന്നാൽ താമസം ചെറ്റ കുടിൽ ;മീശ വിനീതിന്റെ സമ്പാദ്യങ്ങൾ കണ്ട് ഞെട്ടി പോലീസ്

തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് രണ്ടര ലക്ഷം കവർന്ന കേസിൽ മീശ വിനീതിനെതിരായ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോർട്ട്. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 4 ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നതത്രെ. ഒന്നര ലക്ഷം രൂപയോളം വിലവരുന്നതാണ് ഈ ഫോൺ. ആഡംബര ജീവിതം നയിക്കാനായാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. മീശ വിനീതിന്റെ വലയിൽ നിരവധി സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisements

ടിക് ടോക്ക്, ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെയാണ് ഇയാൾ സ്ത്രീകളെ വളയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകളോടായിരുന്നു വിനീതിന് കമ്പം. ഭർത്താക്കന്മാർ ​ഗൾഫിലുള്ള നിരവധി യുവതികളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. ​ഗൾഫിലുള്ള ഭർത്താക്കന്മാരുമായി തങ്ങൾ നടത്തുന്ന വീഡിയോ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ യുവതികൾ വിനീതിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം വീഡിയോകൾക്ക് റീച്ച് കിട്ടാനുള്ള ടിപ്പുകൾ പഠിപ്പിക്കാനെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി നേരത്തെ ഒരു പെൺകുട്ടി രം​ഗത്തെത്തിയിരുന്നു. ഈ കേസിൽ ജാമ്യം കിട്ടി പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇയാളുടെ അടുത്ത തട്ടിപ്പ്.

ഇക്കഴിഞ്ഞ 23നായിരുന്നു കവർച്ച നടന്നത്. കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജർ ഷാ ആലം ഉച്ച വരെ ഉള്ള കലക്ഷൻ പണവമായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇവർ പണം കവർന്നത്. സംഭവത്തിൽ മീശ വിനീതും ഇയാളുടെ കൂടെ ഉള്ള ജിത്തുവും പിടിയിലായി. ഇവരെ രണ്ടു പേരെയും എത്തിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലേക്ക് പണവുമായി പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർ‌ച്ച നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു

നേരത്തെ തെളിവെടുപ്പിന് വേണ്ടി നേരത്തെ വിനീതിനെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു. അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു.

പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളും വീട്ടിലുണ്ടായിരുന്നു. പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.

വിനീതിനെ തിരക്കി മുന്നാമത്തെ പ്രാവശ്യമാണ് പൊലീസ് ഈ വീട്ടിൽ കയറുന്നതെന്നും ഇനി തങ്ങളുടെ ഭാഗത്തു നിന്ന് അയാൾക്ക് യാതൊരു സഹായങ്ങളും ഉണ്ടാകില്ലെന്നും വിനീതിൻ്റെ പിതാവ് പൊലീസുകാരോട് വ്യക്തമാക്കിയിരുന്നു.

കണിയാപുരത്തു നിന്ന് കവർച്ച നടത്തിയ പണം പ്രതികൾ പല ആവശ്യങ്ങൾക്ക് ചിലവാക്കിയെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ പണത്തിൽ കുറച്ച് ഉപയോഗിച്ച് വിനീത് ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. തൃശ്ശൂർ സ്വദേശിയിൽ നിന്നാണ് വിനീത് ബുള്ളറ്റ് വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. 60,000 രൂപയ്ക്കാണ് ബുള്ളറ്റ് വാങ്ങിയത്. എന്നാൽ വാഹനത്തിൻ്റെ ഉടമസ്ഥൻ്റെ പേര് മാറിയിരുന്നില്ല.

രണ്ടുദിവസത്തിനുള്ളിൽ വാഹന ഉടമയുടെ പേര് മാറ്റാം എന്ന് വിനീത് അറിയിക്കുകയായിരുന്നു. അതിനിടയിലാണ് വിനീത് പൊലീസിൻ്റെ പിടിയിലാകുന്നത്. ബുള്ളറ്റ് വാങ്ങിയതിൽ ബാക്കി പണം കടം തീർക്കുവാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കവർച്ച നടത്തിയ പണം തൃശൂരിൽ വച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതുകൊണ്ടുതന്നെ വിനീത് മറ്റുള്ളവർക്ക് കാശ് നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. വിനീതിൽ നിന്ന് കാശ് സ്വീകരിച്ചവരെ തെളിവെടുപ്പിനായി സ്റ്റേഷനിലേക്ക് വിളിക്കേണ്ടിവരുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ബുള്ളറ്റ് വില്പന നടത്തിയ വ്യക്തി ബുള്ളറ്റിൻ്റെ ഉടമസ്ഥാവകാശം മാറ്റി നൽകാത്തതിനാൽ കേസിൻ്റെ കൂടുതൽ അന്വേഷണത്തിൽ സഹകരിക്കേണ്ടിവരും. നിരവധി തവണ ഇദ്ദേഹത്തിന് സ്റ്റേഷനിൽ എത്തേണ്ടി വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം മീശയിൽ നിന്നും പണം സ്വീകരിച്ചവർ ആരാണെന്ന് നോക്കി അവരെ സ്റ്റേഷനിലേക്ക് വിളിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു

അതേസമയം ബുള്ളറ്റ് വില്പന നടത്തിയ വ്യക്തി ബുള്ളറ്റിൻ്റെ ഉടമസ്ഥാവകാശം മാറ്റി നൽകാത്തതിനാൽ കേസിൻ്റെ കൂടുതൽ അന്വേഷണത്തിൽ സഹകരിക്കേണ്ടിവരും. നിരവധി തവണ ഇദ്ദേഹത്തിന് സ്റ്റേഷനിൽ എത്തേണ്ടി വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം മീശയിൽ നിന്നും പണം സ്വീകരിച്ചവർ ആരാണെന്ന് നോക്കി അവരെ സ്റ്റേഷനിലേക്ക് വിളിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു

മീശ വിനീത് നിലവിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. വിനീതിനൊപ്പം കിളിമാനൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ ജിത്തു(22)വിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്തിരുന്നു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.