28 വർഷത്തെ ഇടവേളക്കുശേഷം ആടുതോമ തിരിച്ചുവരുന്നു : 4K ട്രെയിലർ പുറത്ത്

ഫെബ്രുവരി ഒമ്പതാം തീയതി റീ-റിലീസിങ്ങിന് ഒരുങ്ങുന്ന മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ചലച്ചിത്രം സ്ഫടികത്തിന്റെ 4k ട്രെയിലർ പുറത്തിറങ്ങി. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയുമെല്ലാം വീണ്ടും സ്ക്രീനിലെത്തുന്നുണ്ട്.

Advertisements

നൂറ് ആവർത്തി കണ്ട ചിത്രം ആണെങ്കിലും ചെകുത്താനിൽ വന്നിറങ്ങുന്ന ആടുതോമയെ മലയാളികൾ ഇരുകൈയും നീട്ടി വീണ്ടും സ്വീകരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1995 ൽ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. അതേസമയം, എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ ചിത്രമാണ് പ്രേക്ഷകർ റി- റിലീസിങ്ങിൽ കാണാന്‍ പോകുന്നതെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.

Hot Topics

Related Articles