പാകിസ്ഥാനിൽ തല്ലുമാല ; ബൗളർമാരുടെ ശവപ്പറമ്പായി റാവൽപിണ്ടി ; ഇംഗ്ലീഷ് നിരയുടെ നാല് സെഞ്ചുറികൾക്ക് മറുപടിയുമായി പാക് നിരയിൽ ശതകം തികച്ച് മുന്നാമനും

റാവല്‍പിണ്ടി: ഇംഗ്ലീഷ് നിരയുടെ മേന്മയല്ല പിച്ച്‌ വെറും ‘തറ’യാണെന്ന് തെളിയിക്കുകയാണ് റാവല്‍പിണ്ടി ടെസ്റ്റ്.പാക് ബൗളര്‍മാരെ നിലംപരിശാക്കി ഇംഗ്ലണ്ടിന്റെ നാലുപേര്‍ സെഞ്ച്വറി നേടിയതിന് ബദലായി ആതിഥേയരുടെ മൂന്നാമനും സെഞ്ച്വറി തികച്ചു. പാകിസ്താന്‍ 118 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 432 എന്ന മികച്ച സ്കോറിലേയ്‌ക്കാണ് എത്തിയിരിക്കുന്നത്.

ബൗളര്‍മാരുടെ ശവപ്പറമ്ബായി മാറിയ റാവല്‍പിണ്ടിയില്‍ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം പാകിസ്താന്റെ മൂന്നാം സെഞ്ച്വറിയും പിറന്നു. നായകന്‍ ബാബര്‍ അസമാണ് ഇന്ന് സെഞ്ച്വറി യോടെ ബാറ്റിംഗ് തുടരുന്നത്.ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും( 203 പന്തില്‍ 114), ഇമാം ഉള്‍ ഹഖും(207 പന്തില്‍ 121) എന്നിവര്‍ പുറത്തായതിന് പിന്നാലെ അസ്ഹര്‍ അലി 27ന് വീണത് മാത്രമാണ് കൂട്ടത്തിലെ പ്രത്യേകത. പിന്നാലെ മാച്ച്‌ പ്രാക്ടീസ് പോലെ ബാബര്‍ അസം അനായാസം സെഞ്ച്വറി നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനായി വീഴ്‌ത്തിയത് ജാക് ലീച്ചാണ്. മികച്ച രീതിയില്‍ പന്തെറിഞ്ഞ സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണിന് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 16 ഓവറില്‍ 37 റണ്‍സുമാത്രമാണ് താരം വിട്ടുകൊടുത്തത്. ഒല്ലി റോബിന്‍സണും വില്ലി ജാക്‌സും ഓരോ വിക്കറ്റുവീതം വീഴ്‌ത്തി.

Hot Topics

Related Articles