വീൽചെയറിലായവരുടെ കൂട്ടായ്മ ഭിന്നശേഷിദിനാചാരണം നടത്തി .

അതിരമ്പുഴ : നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീൽചെയറിലായവരുടെ കൂട്ടായ്മ സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്സൺ വെൽഫയർ അസോസിയേഷൻ ഒരുക്കിയ അന്താരാഷ്ട്ര ഭിന്നചാരണദിനം  ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് കെ. വി അധ്യക്ഷത വഹിച്ചു. 

Advertisements

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെയിംസ് കുര്യൻ,ജില്ലാ പാലിയേറ്റീവ് കെയർ ഓഫീസർ ഡോ. ആശ. പി. നായർ,ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ അജിൻലാൽ ജോസഫ്,ഗാന്ധിനഗർ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ജേക്കബ് സേവ്യർ,പാലാ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ പി. വി. ജോർജ്,അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എബ്രഹാം തോമസ്,കൈപ്പുഴ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ഷാജി ജോസഫ്, റീജ മാത്യു,എബ്രഹാം മാത്യു,അസോസിയേഷൻ സെക്രട്ടറി ബോബി ജെയിംസ്,ജോയിന്റ് സെക്രട്ടറി അഗസ്റ്റിn പി. ഡി എന്നിവർ പ്രസംഗിച്ചു.അസോസിയേന്റെ നേതൃത്വത്തിൽ സംഘടനകളുടെ സഹകരണംത്തോടെ മരുന്നുകളും വസ്ത്രങ്ങളും ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി വിതരണം ചെയ്തു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ യോഗം ആദരിച്ചു.

Hot Topics

Related Articles