ശ്രീലങ്ക : ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 75% പോളിംഗ് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം സുതാര്യതയും നീതിയും ഉറപ്പാക്കാൻ എല്ലാ പരാതികളും സമഗ്രമായി പരിശോധിക്കുമെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.2022 ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന നിർണായക തെരഞ്ഞെടുപ്പു കൂടിയാണ് ഇത്.
നിലവിലെ റനിൽ വിക്രമസിംഗെ , പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ , പ്രമുഖ പ്രതിപക്ഷ നിയമസഭാംഗം അനുര കുമാര ദിസനായകെ എന്നിവർ തമ്മിൽ ത്രികോണ മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ആകെ 38 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത് . 17 ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്.ഇന്ന് വൈകിട്ട് നാലുമണിവരെയായിരുന്നു വോട്ടിങ്ങിനുള്ള സമയം ഫലപ്രഖ്യാപനം ഞായറാഴ്ച ആണ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ പൗരന്മാരുടെ സാമ്പത്തിക ആശങ്കകൾ ആണ് പ്രധാനമായും മുമ്പോട്ട് വെച്ചത് മൂന്ന് പ്രധാന സ്ഥാനാർത്ഥികൾ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പും പ്രയാസങ്ങളിൽ നിന്നുള്ള മോചനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാത്രി വരെയുള്ള കണക്കനുസരിച്ച് 2024 ലെ ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 75% പോളിങ് രേഖപ്പെടുത്തി.