സഹതാപം തോന്നി നായയെ രക്ഷിക്കാന്‍ശ്രമിച്ച ആളെ കടിച്ചു കീറി തെരുവുനായകള്‍

വലയില്‍ കുരുങ്ങിയ നായയെ കണ്ട് സഹതാപം തോന്നി രക്ഷിക്കാന്‍ ശ്രമിച്ച ആളെ കൂട്ടമായി ആക്രമിച്ച് തെരുവുനായകള്‍. മാനന്തവാടി ക്ലബു കുന്നിലാണ് സംഭവം. വലയില്‍ കുടുങ്ങിക്കിടന്ന തെരുവ് നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എടവക പാലമുക്ക് അവറാന്‍ വീട്ടില്‍ അഹമ്മദിനെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്.

Advertisements

ക്ലബ്ബ് കുന്നിലെ സ്വകാര്യ ലോഡ്ജിലെ മാനേജരാണ് അഹമദ്. പുലര്‍ച്ചെ ലോഡ്ജ് പരിസരത്ത് നായ കുടുങ്ങി കിടക്കുന്നത് കണ്ട് നായയെ രക്ഷിക്കുമ്പോഴായിരുന്നു പരിസരത്തുണ്ടായിരുന്ന നായക്കൂട്ടം ഇദ്ദേഹത്തിന്റെ നേരെ ചാടി വീണത്. തെരുവുനായകളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ അഹമ്മദിന്റെ കയ്യിലാണ് കടിയേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


കൈ വിരലുകള്‍ക്ക് സാരമായ പരിക്കേറ്റ അഹമ്മദ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മാനന്തവാടി ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രുക്ഷമാണ്. അഹമ്മദിനെ തെരുവുനായകള്‍ ആക്രമിച്ചുവെന്നറിഞ്ഞതോടെ ഒറ്റയ്ക്കു നടക്കാന്‍ മടിക്കുകയാണ് സ്ത്രീകളും കുട്ടികളും.

Hot Topics

Related Articles