കല്ലെറിയുന്നവർ കാണണം കൂട്ടത്തിലുള്ള നല്ലതിനെ…കടിച്ചു കീറിയില്ല , കുടഞ്ഞെറിഞ്ഞില്ല…പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് തെരുവുനായ

മനുഷ്യനെ അക്രമിക്കുന്ന തലത്തിലേക്ക് ഒരു കൂട്ടം തെരുവുനായ്ക്കൽ എത്തുമ്പോഴും നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന വിവേകമുള്ള നായ്ക്കുട്ടികളും നമുക്കു ചുറ്റും ഉണ്ട്. അത്തരത്തിൽ ഒരു കുരുന്നു ജീവൻ രക്ഷിച്ച നായക്കുട്ടിയുടെ കഥയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

Advertisements

ലെബനനിലെ ട്രിപ്പോളിയിലാണ് സംഭവം നടക്കുന്നത്. മാലിന്യങ്ങള്‍ ഒന്നിച്ച് തള്ളുന്ന ഒരു സ്ഥലത്ത് നിന്നാണ് തെരുവുനായയ്ക്ക് കുഞ്ഞിനെ കിട്ടിയത്. ആരോ വേസ്റ്റ് ഇടാനുപയോഗിക്കുന്ന ഗാര്‍ബേജ് കവറിലാക്കി കുഞ്ഞിനെ എറിഞ്ഞതാണെന്നാണ് കരുതുന്നത്. ഈ കവറും കടിച്ചെടുത്ത് കൊണ്ട് നായ അതുവഴി വന്ന മനുഷ്യരുടെ അടുത്തേക്ക് ഓടുകയായിരുന്നു. ഇത് വഴിയാത്രക്കാരിൽ ഒരാള്‍ ശ്രദ്ധിക്കുകയും നായയുടെ സമീപത്തേക്ക് വരികയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ നായ കടിച്ചുപിടിച്ചിരുന്ന സഞ്ചി അയാള്‍ക്ക് നേരെ കാണിച്ചു. സഞ്ചിക്ക് അകത്ത് ജീവനുള്ള മനുഷ്യക്കുഞ്ഞാണെന്ന് മനസിലാക്കിയതോടെ ഇദ്ദേഹം നേരെ കുഞ്ഞിനെ കയ്യിലെടുക്കുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചെറിയ പോറലുകളൊഴികെ കുഞ്ഞിന് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല. എങ്കിലും കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തന്നെയാണെന്നാണ് സൂചന. ട്രിപ്പോളിയില്‍ നിന്നുള്ള ഫരീദ് എന്നയാള്‍ ആണ് സംഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്താനും മാത്രമുള്ള പക്വത അത് കാട്ടിയല്ലോ, മനുഷ്യര്‍ക്ക് തന്നെ മാതൃകയാവുകയാണ് ഇതോടെ ആ മിണ്ടാപ്രാണിയെന്നുമെല്ലാം നിരവധി പേര്‍ കമന്‍റിലൂടെ കുറിച്ചിരിക്കുന്നു.

ഒരു നവജാത ശിശുവിന്‍റെ ജീവൻ തെരുവുനായ രക്ഷപ്പെടുത്തിയെന്നതാണ് വാര്‍ത്ത. അത് എങ്ങനെയെന്നല്ലേ? പറയാം.

Hot Topics

Related Articles