എസ് യു സി ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർത്ഥി വി.പി കൊച്ചുമോൻ കുറവിലങ്ങാട് മണ്ഡലത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി

കോട്ടയം : കുറവിലങ്ങാട് അസംബ്ലി മണ്ഡലത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി എസ് യു സി ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി വി.പി കൊച്ചുമോൻ.വേമ്പളളിയിൽ നിന്നാരംഭിച്ച ജാഥ വയല,കടപ്ലാമറ്റം, മരങ്ങാട്ടുപ്പള്ളി കുറിച്ചിത്തനം,ഉഴവൂർ,അരീക്കര എന്നിവടങ്ങളിൽ പര്യടനം നടത്തി കുറവിലങ്ങാട് സമാപിച്ചു . പ്രൈവറ്റ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ. കെ.ബിജു മുഖ്യ പ്രസംഗം നടത്തി.മണ്ഡലം കമ്മിറ്റി കൺവീനർ കെ.പി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് .രാധാമണി,എം.ജെ സണ്ണിഎന്നിവർ സംസാരിച്ചു.ശനിയാഴ്ച കോട്ടയം അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടക്കും.വൈകിട്ട് 4 മണിക്ക് ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ് ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles