മന്ത്രിമാരെ പുറത്താക്കാനുള്ള വിവാദ ബില്ലിന് പിന്തുണ:ബില്ലിൽ തെറ്റൊന്നുമില്ലെന്ന് ശശി തരൂർ”

ന്യൂഡൽഹി :അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് സ്ഥാന നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി.

Advertisements

ബില്ലിൽ തെറ്റൊന്നും കാണുന്നില്ലെന്നും, സഭയിൽ വിഷയത്തിൽ വിശദമായ ചർച്ച നടക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“30 ദിവസം ജയിലിൽ കഴിയുന്ന ഒരാൾക്ക് മന്ത്രിയായി തുടരാമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. സമിതിയിൽ പരിശോധിക്കാവുന്നതാണ്, അതു നമ്മുടെ ജനാധിപത്യത്തിനു നല്ലതാണ്” – തരൂർ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് തരൂരിന്റെ പ്രസ്താവന. ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം കീറിയെറിഞ്ഞാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

Hot Topics

Related Articles