നടൻ സുരാജ് വെഞ്ഞാറമ്മൂടിൻ്റെ വാഹനം ഇടിച്ച് അപകടം; അപകടത്തിൽ ഒരാൾക്ക് പരിക്ക്; അപകടത്തിന് പിന്നാലെ സുരാജിനെതിരെ സംഘപരിവാർ സൈബർ ആക്രമണം 

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ സൈബർ ആക്രമണവും ആരംഭിച്ചു. സംഘപരവാർ അനുകൂലികളാണ് സോഷ്യൽ മീഡിയയിൽ സുരാജിൻ്റെ അപകട വാർത്തയ്ക്ക് കീഴെ സൈബർ ആക്രമണവും ആരംഭിച്ചു. മണിപ്പൂർ വിഷയത്തിൽ നേരത്തെ സുരാജ് വെഞ്ഞാറമ്മൂട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരാജിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. സുരാജിൻ്റെ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പേജിനു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. 

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles