സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം.
അണിയറപ്രവർത്തകരും അഭിനേതാക്കളും അവരുടെ ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അരുൺ വർമ്മയുടെ ഗുരു കൂടിയായ മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർ ഭദ്രദീപം തെളിക്കൽ ചടങ്ങ് പൂർത്തീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കഥാകൃത്ത് ജിനേഷ് എം സ്വിച്ചോൺ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി. തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നിയമത്തിന്റെ പോരാട്ടം രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകനായ അരുൺ വർമ്മ.
ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി- ബിജു മേനോൻ കോമ്പിനേഷൻ വീണ്ടും ഒത്തുചേരുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. സുരേഷ് ഗോപി മെയ് 15 ന് ജോയിന്‍ ചെയ്യും. മെയ് അവസാനം ബിജു മേനോനും സംഘത്തിനൊപ്പം ചേരും.