സൂര്യഗായത്രി കൊലക്കേസ്:പ്രതി അരുണിന്ജീവപര്യന്തം തടവ്ശിക്ഷ;കൂടാതെ 20വർഷം അധിക തടവും ;ആറു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം :സൂര്യഗായത്രി കൊലക്കേസ്, പ്രതി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ

ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയും ശിക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തിൽ തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തുകയും, ത​ട​യാ​ൻ ശ്ര​മി​ച്ച മാതാ​വ്​ വ​ത്സ​ല​യെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെയ്ത കേ​സി​ലെ പ്ര​തി പേയാട് സ്വദേശി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ.

ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയും നൽകണം.

തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണുവാണ് വിധി പറഞ്ഞത്.

പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​നഭേദനം, കു​റ്റ​ക​ര​മാ​യ ഭ​യ​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ്​ പ്രതിയുടെ മേൽ കണ്ടെത്തിയിരിക്കുന്നത്.

പ്രേ​മ​നൈ​രാ​ശ്യ​വും വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

സൂ​ര്യ​ഗാ​യ​ത്രി​യു​ടെ മാ​താ​വ്​ വ​ത്സ​ല, പി​താ​വ്​ ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ.

വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ ക​ട​ന്ന അരു​ണ്‍, സൂ​ര്യ​യെ പലവട്ടം കത്തിക്കൊണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ്​ വ​ത്സ​ല​യെ​യും കു​ത്തി. സൂ​ര്യ​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി ഉ​യ​ര്‍ന്ന​തോ​ടെ അ​രു​ണ്‍ ഓ​ടി രക്ഷപെട്ടു.

അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​രു​ൺ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന്റെ ടെ​റ​സി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു.

അ​വി​ടെ​ നി​ന്നാ​ണ്​ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

Hot Topics

Related Articles