സ്വര്‍ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം കൈക്കൂലി; 5 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയ സ്വര്‍ണ്ണം ഉപയോഗിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിലപേശി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് 5 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍,പ്രമോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുകൊണ്ട് എക്‌സൈസ് കമ്മീഷ്ണര്‍ ഉത്തരവിറക്കിയത്.

കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി കൊണ്ടുവന്ന രേഖകളില്ലാത്ത ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയതിന് ശേഷം ആദ്യം 750 ഗ്രാം വിട്ടുകൊടുക്കുകയും പിന്നീട് ശേഷിക്കുന്ന സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് സൂചന . കണ്ണൂരില്‍ നിന്നുള്ള സംഘമാണ് കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി സ്വര്‍ണ്ണമെത്തിച്ചതെന്നും, ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയതിന് ശേഷം ആദ്യം 750 ഗ്രാം വിട്ടുകൊടുക്കുകയും പിന്നീട് ശേഷിക്കുന്ന സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ വെച്ച് ചര്‍ച്ച നടത്തി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്.

എന്നാല്‍ സംഭവത്തില്‍ യാതൊരടിസ്ഥാനവുമില്ലെന്നും, പരാതിയോ തെളിവുകളോ ഇല്ലാതെയാണ് ഏകപക്ഷീയമായി നടപടി സ്വീകരിച്ചതെന്നും നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി സൂചിപ്പിച്ചു.

Hot Topics

Related Articles