ഓഫീസ് വളപ്പിലെ കയ്യാങ്കളി; കൃത്യവിലോപം;ജില്ലാ ഹെഡ് സര്‍വ്വെയറെ സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി താലൂക്ക് ഓഫീസിലെ എല്‍പിഎം വിഭാഗത്തിലെ ഹെഡ് സര്‍വ്വെയറുടെ അധിക ചുമതല വഹിക്കുന്ന പ്രബിന്‍ സി പവിത്രനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സര്‍വ്വേ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ശ്രീറാം സംബശിവറാബുവാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഓഫീസ് വളപ്പില്‍ വച്ച് പൊതുജനങ്ങളുമായി കയ്യാങ്കളിയുണ്ടായത് വിവാദമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണി തെറിച്ചത്.
അപുര്‍ണ്ണമായി വര്‍ക്ക് ഡയറി തയ്യാറാക്കിയതും കൃത്യമായി ഡയറി സമര്‍പ്പിക്കാത്തതും യാതൊരു നടപടിയും സ്വീകരിക്കാതെയും മുന്‍ഗണനാക്രമം പാലിക്കാതെയും 544 ഫയലുകള്‍ അനധികൃതമായി കൈവശം വെച്ചതും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേലാഫീസര്‍മാരെ കബളിക്കുന്ന വിധത്തിന്‍ ഫയലുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചു, മറ്റു ജിവനക്കാരെ ബുദ്ധിമുട്ടിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിരക്കാത്ത രീതിയില്‍ പൊതുജനവുമായി മാനന്തവാടി താലൂക്ക് ഓഫിസ് വളപ്പില്‍ കയ്യാങ്കളിയിലേര്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

Hot Topics

Related Articles