കടുവയെ പിടികൂടി

വയനാട് :ഇന്ന് രാവിലെ 8 മണിയോടെ പടിഞ്ഞാറെത്തറ കുപ്പാടിത്തറയില്‍ എത്തിയ കടുവയെയാണ് മണിക്കൂറുകള്‍ക്കകം വനം വകുപ്പ് ആര്‍ ആര്‍ ടി വിഭാഗം മയക്കുവെടി വെച്ച് പിടികൂടിയത്.രാവിലെ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുകയായിരുന്ന കേളോത്ത് ഇബ്രാഹിമും കുടുംബവുമാണ് കടുവയെ കണ്‍ മുന്നില്‍ കണ്ടത്.പിന്നീട് ഇവര്‍ നാട്ടുകരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് കടുവ ഇവരുടെ വീടിന് മുന്നിലുള്ള വാഴത്തോട്ടത്തില്‍ കയറി.നാട്ടുകാര്‍ സംഘടിച്ചെത്തി എട്ടോക്കറോളം വരുന്ന കാഞ്ഞായി ഇബ്രാഹിമിന്റെ വാഴത്തോട്ടത്തിന് ചുറ്റും കാവല്‍ നിന്ന് വനപാലകരെ വിവരമറിയിച്ചു.തൊണ്ടര്‍നാട് പുതുശ്ശേരിയില്‍ കടുവയെ തിരഞ്ഞുകൊണ്ടിരുന്ന ആര്‍ ആര്‍ ടി വിഭാഗം ഇവിടെയെത്തിയാണ് കടുവയുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയത്.തുടര്‍ന്ന് നടത്തിയ ഓപ്പരേഷനില്‍ ഡോ. അജേഷിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് റൗണ്ട് മയക്കുവെടി ഉതിര്‍ത്തു.വെടിയേറ്റ് കടുവ വയലിനിക്കരെയുള്ള കുന്നിന്‍മുകളിലൂടെ 200 മീറ്റര്‍ മാറി തൊട്ടടുത്ത തോട്ടത്തില്‍ മയങ്ങി വീഴുകയായരുന്നു.ഇവിടെ നിന്നും വലയിലാക്കി കടുവയെ മുത്തങ്ങയിലേക്ക് തുടര്‍നടപടികള്‍ക്കായി കൊണ്ടു പോയി.പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച കടുവ തന്നെയാണിതെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Hot Topics

Related Articles