എന്റെ ചാച്ചനെ നോക്കാന്‍ ഒരു ഡോക്ടറോ നേഴ്‌സോ അവിടെ ഉണ്ടായിരുന്നില്ല …. മന്ത്രിക്ക് മറുപടി പറയാനായില്ല

വയനാട് :എന്റെ ചാച്ചനെ നോക്കാന്‍ ഒരു ഡോക്ടറോ നേഴ്‌സോ അവിടെ ഉണ്ടായിരുന്നില്ല …. എന്തിനാ സാറെ ഒരു ബോര്‍ഡ് വെച്ച് മെഡിക്കല്‍ കോളേജ് എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കണേ ? കടുവ ആക്രമണത്തില്‍ മരിച്ച പുതുശേരി സ്വദേശി തോമസിന്റെ മകള്‍ സോന സങ്കടം സഹിക്കവയ്യാതെ ഉള്ളു തുറന്നപ്പോള്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് പ്രതികരിക്കാന്‍ വാക്കുകളേ ഉണ്ടായിരുന്നില്ല. എന്റെ ചാച്ചയോ പോയി, ഇനി ആര്‍ക്കും ഈ ഗതി വരുത്തതേ സാറേ…സോന പൊട്ടിക്കരഞ്ഞു. ഗുരുതരമായി മുറിവേറ്റ തോമസിന് വയനാട് മെഡിക്കല്‍ കോളജില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. വയനാട് മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് തോമസിനെ റഫര്‍ ചെയ്തത്. വഴിമധ്യേ കല്‍പ്പറ്റയില്‍ എത്തിയപ്പോഴേക്കും തോമസ് മരണമടഞ്ഞു. സൗകര്യങ്ങളില്ലാതെ മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് മാത്രം വെച്ച്ആളുകളെ പറ്റിക്കുന്നതെന്തിനാണെന്നാണ് സോന മന്ത്രിയോട് ചോദിച്ചത്. തോമസിന്റെ ബന്ധുക്കളും നാട്ടുകാരും മന്ത്രിയോട് പരാതി ബോധിപ്പിച്ചു. വിഷയം വനംമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വനംവകുപ്പിന്റെ ധനസഹായമായ 10 ലക്ഷം രൂപ തോമസിന്റെ കുടുംബത്തിന് കൈമാറി.

Hot Topics

Related Articles