മൂന്ന് മത്സരങ്ങളുടെ ടി ട്വന്റി പരമ്പര ; ഇന്ത്യ ഓഗസ്റ്റില്‍ അയര്‍ലൻഡില്‍ പര്യടനം നടത്തും

സ്പോർട്സ് ഡെസ്ക്ക് : ഓഗസ്റ്റില്‍ മൂന്ന് മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയ്ക്കായി ഇന്ത്യ അയര്‍ലൻഡില്‍ പര്യടനം നടത്തും. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെ ആകും ഇന്ത്യയുടെ അയര്‍ലണ്ട് സന്ദര്‍ശനം. ഐസിസി റിലീസ് പ്രകാരം ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന പരമ്പര ഓഗസ്റ്റ് 23-ന് അവസാനിക്കും.

Advertisements

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ദേശീയ ടീം അയര്‍ലണ്ടിലേക്ക് പോകുന്നത്. കഴിഞ്ഞ തവണ ഇന്ത്യ അയര്‍ലൻഡില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യ രണ്ട് മത്സരങ്ങളുടെ  ടി ട്വന്റി പരമ്പരയാണ് കളിച്ചത്. രണ്ടും ഇന്ത്യ വിജയിച്ചിരുന്നു. അന്ന് സീനിയര്‍ താരങ്ങള്‍ പലരും ഇല്ലാതിരുന്ന ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ ആയിരുന്നു നയിച്ചിരുന്നത്.
ഇന്ത്യൻ ടീമിനെ അയര്‍ലണ്ടിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയര്‍ലൻഡ് ചീഫ് എക്‌സിക്യൂട്ടീവ് വാറൻ ഡ്യൂട്രോം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Hot Topics

Related Articles