വിജയ് ഹസാരെ ട്രോഫി ; നാലാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്ത്

ന്യൂസ് ഡെസ്ക് : വിജയ് ഹസാരെ ട്രോഫിയിലെ നാലാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്ത്. 47.1 ഓവറില്‍ എല്ലാവരും പുറത്താവുക ആയിരുന്നു.ഓപ്പണിംഗ് വിക്കറ്റ രോഹൻ എസ് കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കം നല്‍കിയിട്ടും അത് മുതലെടുക്കാൻ പിന്നാലെ വന്നവര്‍ക്ക് ആയില്ല. അസറുദ്ദീൻ 61 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രോഹൻ 44 റണ്‍സും എടുത്തു.14 റണ്‍ എടുത്ത സച്ചിൻ ബേബി, 1 റണ്‍ എടുത്ത സഞ്ജു, 2 റണ്‍ എടുത്ത വിഷ്ണു വിനോദ് എന്നിവര്‍ നിരാശപ്പെടുത്തി. അവസാനം അഖില്‍ 22 റണ്ണും ശ്രേയസ് ഗോപാല്‍ 31 റണ്‍സും എടുത്തത് കൊണ്ട് കേരളം 200 കടന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയമുള്ള കേരളത്തിന് ഇന്നും വിജയിക്കേണ്ടതുണ്ട്.

Advertisements

Hot Topics

Related Articles