തയ്യൽ തൊഴിലാളികളോടുള്ള അവഗണന; 14 ജില്ലയിലെയും ക്ഷേമനിധി ഓഫീസിലേക്ക് ജനുവരി 31ന് മാർച്ചും ധർണ്ണയും

കോട്ടയം: 2020 ഏപ്രിൽ 1 നു ശേഷം റിട്ടയർമെൻ്റ് ആയ 9500 ലധികം തയ്യൽ തൊഴിലാളികളും ഇന്ന് തീരാദുഃഖത്തിലാണ്. ലഭിച്ചു കൊണ്ടിരുന്ന റിട്ടയർമെൻ്റ് ആനുകൂല്യ തുക വെട്ടിക്കുറച്ചതിനെതിരെ കേരളത്തിലെ 14 ജില്ലാ ക്ഷേമനിധി ഓഫീസുകളുടെ മുന്നിലേക്കും ജനുവരി 31 നു രാവിലെ 10 മണിക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. നിരവധി സമരങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും തൊഴിലാളികളും സംഘടനയും പോരാടിയെങ്കിലും ഫലം കാണാത്തതിൽ പ്രതിഷേധിച്ച് നവകേരള സദസ് നടന്ന 140 മണ്ഡലങ്ങളിലും നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ ലഭിച്ച മറുപടികൾ തീർത്തും നിരാശാജനകമായതിനാൽ തുടർ സമരങ്ങളുടെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ നടത്തുന്ന പ്രതിഷേതമാണിത്.

Advertisements

കേരളത്തിലെ തയ്യൽ തൊഴിലാളികൾ 1981 മുതൽ ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് നിരവധി സമരങ്ങൾ നടത്തിയതിലൂടെ നേടിയെടുത്ത നേട്ടങ്ങളിൽപ്പെട്ടതാണ് 1987 ലെ ഡെത്ത് കം റിട്ടയർമെൻ്റ് ബെനിഫിറ്റ് സ്ക്രീമും 1996 ലെ തയ്യൽ തൊഴിലാളി ക്ഷേമനിധി നിയമവും. അതിലൂടെ പ്രതിമാസം 10 രൂപ വച്ച് 1987 മുതൽ അംശാദായം അടച്ചു വന്ന തൊഴിലാളികൾക്ക് 42 വർഷം സർവീസ് ലഭിച്ചാൽ 60000 രൂപ റിട്ടയർമെൻ്റ് എന്നും സീനിയോറിറ്റിയ്ക്ക് കുറവ് വരുന്നതിനനുസരിച്ച് ആനുപാതികമായി തൊഴിലാളി അടച്ച വിഹിതവും ബോർഡ് വിഹിതവും കൂട്ടിചേർത്ത് 2000 ൽ ഒരു പട്ടിക പ്രസിദ്ധീകരിക്കുകയും 2008 ൽ അംശാദായം 10 രൂപയിൽ നിന്നും 20 രൂപയിലേക്ക് വർദ്ധിപ്പിച്ചപ്പോഴും 2000 ലെ അതേ പട്ടിക പ്രകാരം റിട്ടയർമെന്റ്റ് നൽകിവന്നതുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കാലഘട്ടത്തിലാണ് ഒന്നാം ഇടതുപക്ഷ സർക്കാർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിൽ അംശാദായം 20 രൂപയിൽ നിന്നും 50 രൂപയിലേക്ക് വർദ്ധിപ്പിക്കുകയും 42 വർഷം വരെ സർവീസ് ലഭിക്കുന്ന തൊഴിലാളികൾക്ക് പരമാവധി 150000 രൂപ റിട്ടയർമെന്റ് എന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തത്. അതിൽ തൊഴിലാളികൾ ഏറെ സന്തോഷിക്കുകയും സംഘടനയും തൊഴിലാളികളും സർക്കാരിനെ അനുമോദിക്കുകയും ചെയതിരുന്നു. എന്നാൽ രണ്ടാം ഇടതുപക്ഷ സർക്കാർ പൂർണ്ണമായും തയ്യൽ തൊഴിലാളികളോട് അവഗണന മാത്രമാണ് കാഴ്ച വച്ചത്. ഇതിനെതിരെയാണ് കേരളത്തിലെ 14 ജില്ലാ ക്ഷേമനിധി ഓഫീസുകളുടെ മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Hot Topics

Related Articles