‘വര്‍ഗീയ ടീച്ചറമ്മ പരാമർശം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ

കൊച്ചി: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ‘വര്‍ഗീയ ടീച്ചറമ്മ’യാണെന്ന പരിഹാസത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ. രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി പറമ്പില്‍ കെകെ ശൈലജയെ ചെളിവാരിയെറിയാന്‍ ഇറക്കിയതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമര്‍ശിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് കെകെ ശൈലജയ്ക്ക് വേണ്ടെന്നും സനോജ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുലിന് സനോജ് മറുപടി നല്‍കിയത്.

സനോജിന്റെ പ്രതികരണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി

ശൈലജ ടീച്ചറെ ചെളി വാരിയെറിയാന്‍ ഇറക്കിയതാണ് ഈ യൂത്തനെ. ലൈംഗികാധിക്ഷേപവും വര്‍ഗ്ഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടന്‍’ തന്റെ റോള്‍ നന്നായി ചെയ്തിട്ടുണ്ട്. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചര്‍ക്ക്. എടുത്തോണ്ട് പോടാ.കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ’യാണെന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെകെ ശൈലജയുടെ ചിത്രവും പങ്കുവെച്ചായിരുന്നു പോസ്റ്റ്. ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചിരുന്നു,

‘ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….

ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി….

വര്‍ഗ്ഗീയടീച്ചറമ്മ….’ എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

Hot Topics

Related Articles