ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചു പിടിച്ച്‌ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച്‌

സ്പോർട്സ് ഡെസ്ക്ക് : ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചു പിടിച്ച്‌ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച്‌.ഫ്രെഞ്ച് ഓപ്പണ്‍ സ്വന്തമാക്കി 23 ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് തലപ്പത്തേക്ക് ജോക്കോവിച്ച്‌ എത്തിയത്.

Advertisements

നേരത്തെ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന കാര്‍ലോസ് ആല്‍കാരസ് രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഡാനില്‍ മെദ്വദേവ് മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയത് കാസ്പര്‍ റൂഡാണ് നാലാം സ്ഥാനത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ 20 വര്‍ഷത്തിനിടെ ആദ്യമായി സ്പാനിഷ് താരവും ടെന്നിസ് ഇതിഹാസവുമായ റാഫേല്‍ നദാല്‍ റാങ്കില്‍ 100-ന് താഴെയെത്തി. 15-ാം സ്ഥാനത്ത് നിന്ന് 136-ലേക്കാണ് നദാല്‍ വീണത്.ഗുരുതരമായ പരുക്കുകള്‍ മൂലം ദീര്‍ഘനാളായി നദാല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ നദാലിന് അഞ്ച് മാസത്തെ വിശ്രമം ആവശ്യമാണെന്നാണ് ലഭിക്കുന്ന വിവരം.
വനിതാ റാങ്കിങ്ങില്‍ ഇഗ സ്വിയാതെക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2022 ഏപ്രില്‍ മുതല്‍ ഇഗയാണ് റാങ്കിങ്ങില്‍ ഒന്നാമത്.

Hot Topics

Related Articles