ടീസറിൽ റെക്കോർഡ്  ഇട്ട് വാലിബൻ : 24 മണിക്കൂറിൽ കണ്ടത് 8.2 മില്യൺ കാഴ്ചക്കാർ

ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ വൈകിട്ട് 5 മണിക്കാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുതിയ റെക്കോർഡ് ഇട്ടിരിക്കുക ആണ്. മോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസറായി മാറിയിരിക്കുകയാണ്. 8.2 മില്യൺ കാഴ്ചക്കാർ ആണ് ടീസർ കണ്ടത്. ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയുടെ 7.7 മില്യൺ ടീസർ റെക്കോർഡ് ആണ് തകർത്തത്.മോഹൻലാൽ ഗുസ്തിക്കാരന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഒരു പീരിയഡ് ഡ്രാമയാണെന്ന് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് 

Advertisements

സെഞ്ച്വറി ഫിലിംസ് , മാക്‌സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്‌സ് , യൂഡ്‌ലീ ഫിലിംസ് , ആമേൻ മൂവി മൊണാസ്ട്രി ജോൺ & മേരി ക്രിയേറ്റീവ് എന്നിവ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജസ്ഥാൻ,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 130 ഓളം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം 5 ഭാഷകളിൽ 2024 ജനുവരി 25 ന് തീയറ്ററുകളിൽ എത്തും.

Hot Topics

Related Articles