തലയോലപ്പറമ്പ് എസ് എൻഡിപിയൂണിയനിലെ മാത്താനം ശാഖയിൽ സി കേശവൻ അനുസ്മരണവും കുടുംബസംഗമവും

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മാത്താനം 706ശാഖയിൽ സി. കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ 9ആമത് വാർഷികാഘോഷങ്ങളും കുടുംബ സംഗമവുംയൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ചെയർമാൻ സനീഷ് എസ് അധ്യക്ഷത വഹിച്ചു.ശാഖാ പ്രസിഡന്റ്‌ വൈ. സുധാമശൂ മുഖ്യ പ്രസംഗവും സെക്രട്ടറി സുധീഷ് ആറ്റുപുറം സംഘടനാ സന്ദേശവും നൽകി. 

Advertisements

വാർഡ് മെമ്പർ അനിതാ സുഭാഷ്, മുൻ സെക്രട്ടറി വി വി ദേവ്, കെ കെ. ഷാജി,ഈ ഡി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു..169ആമതു ഗുരുജയന്തി ആഘോഷങ്ങൾ ശാഖയിൽ  നടത്തുമ്പോൾ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുതീരുമാനിച്ചു.കോട്ടയം ഗുരു നാരായണ സേവാ നികേതനിലേ ആശാപ്രദീപ്‌ “ഗുരുദേവഭക്തിയുംപ്രാർത്ഥനയും “എന്ന വിഷയത്തിൽപ്രഭാഷണവും നടത്തി. ചടങ്ങിൽ ഡി.ശശീന്ദ്രൻ സ്വാഗതവും ജിഷ്ണു സോമൻഎരുത്തിക്കുഴിയിൽ കൃതജ്ഞതയും പറഞ്ഞു. ശേഷംഗുരുദേവ കൃതികളുടെ ആലാപനവും, ഇതര കലാ മത്സരങ്ങളും പ്രസാദം ഊട്ടും വൈകിട്ട് നവീന രീതിയിലുള്ള കൈകൊട്ടി കളിയും ഉണ്ടായിരുന്നു.

Hot Topics

Related Articles