“താളോത്സവം 2023” നാടൻ പന്തുകളി മത്സരത്തിൽ കപ്പടിച്ച് ‘ടീം മീനടം’

മീനടം : നേറ്റീവ് ബോൾ ഫ്രണ്ട്‌സ് ക്ലബ്ബ് മീനടവും കേരള നേറ്റീവ് ബോൾ ഫെഡറേഷനും സംയുക്തമായി നടത്തിയ ഒന്നാമത് നാടൻ പന്തുകളി മത്സരം താളോത്സവം 2023 ന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മീനടം ടീം, കൊല്ലാട് ബോയ്സിനെ തോൽപ്പിച്ച് ജേതാക്കൾ ആയി.

Advertisements

ബഹു : ബർശിമോൻ റമ്പാൻ മത്സരം പന്തുവട്ടി ഉദ്ഘാടനം ചെയ്തു . മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 25000 രൂപയും ട്രോഫികളും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ വിതരണം ചെയ്തു. റണ്ണേഴ്സ് ആപ്പ് ആയവർക്ക് 15000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ബർശിമോൻ റമ്പാൻ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ജോബിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സൂരജ് വി.ആർ സ്വാഗതവും , ഷാജി സ്കറിയ നന്ദിയും പറഞ്ഞു. ആശംസകൾ അറിയിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി സന്തോഷ്‌ വർക്കി ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി, ഫെഡറേഷൻ സെക്രട്ടറി വിനോദ് കുമാർ , മുൻ സെക്രട്ടറി സന്ദീപ് കരോട്ടുകുന്നേൽ , നാലാം വാർഡ് മെമ്പർ അർജുൻ മോഹൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles