താഴത്തങ്ങാടി വള്ളംകളി ! നാളെ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ; ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ

കോട്ടയം : താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം. നാളെ  ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം ടൗണിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ.

Advertisements

 കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജംഗക്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗ്ക്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗ്ക്ഷന്‍, ആര്‍. ആര്‍. ജംഗക്ഷന്‍ വഴി പോകേണ്ടതാണ്.

 കുമരകത്ത്നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗക്ഷനില്‍നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ക്ഷന്‍ വഴി പോകേണ്ടതാണ്.

 ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗക്ഷനില്‍ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ,  തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ക്ഷന്‍ വഴി പോകേണ്ടതാണ്.

 കുമ്മനം, കല്ലുമട  ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.

Hot Topics

Related Articles